തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് രണ്ടിന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. മേയ് 14ലേക്കാണ് നറുക്കെടുപ്പ് മാറ്റിവച്ചിരിക്കുന്നത്.
ജൂണ്‍ ആറിന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) റദ്ദ് ചെയ്തു. മേയ് 8, മേയ് 15 ശനിയാഴ്ചകളില്‍ നടുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കാരുണ്യ-498, കാരുണ്യ-499 എന്നീ ഭാഗ്യക്കുറികളും റദ്ദ് ചെയ്തു.
ഇതോടൊപ്പം മേയ് 4, 5, 6, 7 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി (SS-259), അക്ഷയ (AK-496), കാരുണ്യ പ്ലസ് (KN-367), നിര്‍മ്മല്‍ (NR-223) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും മാറ്റി വച്ചു. പുതുക്കിയ നറുക്കെടുപ്പ് തിയതി പിന്നീട് അറിയിക്കും.
Discussion about this post