തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍.ഡി.എഫ് മുന്നിലാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്‍ നേമത്തും പാലക്കാട് ഇ. ശ്രീധരനും ലീഡ് ചെയ്യുന്നു. തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രണ്ടാം സ്ഥാനത്താണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ മുന്നിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മുന്നിട്ടു നില്‍ക്കുന്നു.
മന്ത്രി എം.എം മണിയുടെ ലീഡ് ഇരുപതിനായിരം കടന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ മുന്നിലാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജു മുന്നിലാണ്. വടകരയില്‍ കെ.കെ. രമ അയ്യായിരത്തിലേറെ വോട്ടുകള്‍ക്കു മുന്നിട്ടുനില്‍ക്കുന്നു. പാലായില്‍ മാണി സി കാപ്പന്‍ ജോസ് കെ മാണിയെക്കാള്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്കു മുന്നിലാണ്. പാലായില്‍ മാണി സി കാപ്പന്‍ ജയം ഉറപ്പിച്ചുകഴിഞ്ഞു.
മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയും കെ.ടി ജലീലും പിന്നിലാണ്.
ലീഡ് നില
എല്‍.ഡി.എഫ് : 92
യു.ഡി.എഫ് : 45
എന്‍.ഡി.എ : 03
Discussion about this post