തിരുവനന്തപുരം: കേരള സംസ്ഥാന ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി എസ് അച്യുതാനന്ദന്‍. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇടതുപക്ഷത്തെ പിന്തുണച്ച ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതായും വി എസ് കൂട്ടിച്ചേര്‍ത്തു.













