തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഒരു സീറ്റു പോലും സ്വന്തമാക്കാന്‍ എന്‍ഡിഎ മുന്നണിക്ക് കഴിഞ്ഞില്ല. ഇടത് കൊടുങ്കാറ്റില്‍ ബിജെപിയുടെ ഏക സീറ്റായ നേമവും പ്രതീക്ഷ നഷ്ടമാക്കി.
എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെയാണ് ശിവന്‍കുട്ടി പരാജയപ്പെടുത്തിയത്. കെ. മുരളീധരനിലൂടെ മണ്ഡലം പിടിക്കാന്‍ യുഡിഎഫ് പരമാവധി ശ്രമിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
നേരത്തേ, വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ പാലക്കാട്ടും തൃശൂരിലും ബിജെപി മുന്നേറ്റം നടത്തിയിരുന്നു. മിന്നും താരങ്ങളായ ഇ. ശ്രീധരനും സുരേഷ് ഗോപിയുമാണ് എതിര്‍ മുന്നണികളെ അല്‍പ്പനേരമെങ്കിലും വെള്ളം കുടുപ്പിച്ചത്. എന്നാല്‍ വോട്ടെണ്ണല്‍ അവസാന മണിക്കൂറിലേക്ക് കടന്നതോടെ ഇവര്‍ പിന്നിലാകുകയായിരുന്നു.
Discussion about this post