തിരുവനന്തപുരം: വികസനത്തിന് തടയിടുന്നവര്‍ക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കിയെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഭരണത്തുടര്‍ച്ച കേന്ദ്രനയങ്ങള്‍ക്കും എതിരായ താക്കീതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അത് തുടങ്ങി വയ്ക്കാന്‍ കേരളത്തിലെ ഇടതു വിജയത്തിന് കഴിയും. ഇടതുമുന്നണി പ്രകടന പത്രിക പ്രാവര്‍ത്തികമാക്കും. മെയ് 7ന് വിജയദിനമായി ആഘോഷിക്കും. വീടുകളില്‍ ദീപശിഖ തെളിച്ച് വിജയാഹ്ളാദം പങ്കിടും. ഈ മാസം 17 ന് ഇടതു മുന്നണി യോഗം ചേരും. കോണ്‍ഗ്രസ് നേതാക്കളും ഇടതുമുന്നണിയിലേക്ക് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമ്പോള്‍ ഇടതുമുന്നണി ശക്തിപ്പെടുന്നു.
Discussion about this post