കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിക്ക് തയാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്ര നേതാക്കളെ ഫോണില്‍വിളിച്ചാണ് സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചത്. തോല്‍വി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചെന്നാണ് സൂചന.
തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുരേന്ദ്രന് പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണ്. തോല്‍വിയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടിടത്ത് മല്‍സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്ന് കരുതുന്നവരുണ്ട്. താന്‍ പാര്‍ട്ടിക്ക് വിധേയനാണ്. പാര്‍ട്ടി ശാസനകള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.
Discussion about this post