കൊച്ചി: കേരളത്തില്‍ പ്രതിദിന രോഗികളുടെ വര്‍ദ്ധനവില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ല എറണാകുളുമാണ്. അടിയന്തിരമായി കേരളം മുഴുവന്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. നിരവധി മേഖലകളില്‍ ജോലിചെയ്യാന്‍ നല്‍കിയ ഇളവുകാരണം ആരും വീടുകളിലിരി ക്കുന്നില്ലെന്നതാണ് സത്യം എന്നും വിദഗ്ധര്‍ പരാതിയായി പറയുന്നു. യാത്രചെയ്യുന്നവരാരും സാമൂഹിക അകലം പാലിക്കാത്തതാണ് രോഗബാധ തീവ്രമാകുന്നതെന്നാണ് നിഗമനം.
രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഐ.സി.യു ബെഡ്ഡുകളൊന്നുപോലും ഒഴിവില്ലെന്ന അവസ്ഥ ഭീകരമാണെന്ന് ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. ഏറ്റവുമധികം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്ള കൊച്ചി നഗരത്തിലെ ആശുപത്രികളിലൊന്നിലും ഐ.സി.യു ബെഡ്ഡുകള്‍ ഒഴിവില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഗുരുതരമായ അസുഖമുള്ളവര്‍ മാത്രം ആശുപത്രികളിലെത്തിയാല്‍ മതിയെന്നും അത്തരക്കാര്‍ ജില്ലാ ഭരണകൂടത്തിനെ ബന്ധപ്പെടണമെന്നുമാണ് കളക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശം. വെന്റിലേറ്ററുകളുടെ അപര്യാപ്തതയും അവസ്ഥ ഗുരുതരമാക്കുന്നുവെന്നാണ് ആശുപത്രികള്‍ നല്‍കുന്ന വിവരം.
Discussion about this post