തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പോലീസ് സഹായം തേടാം. ഇതിനായി ജനങ്ങള്‍ക്ക് 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം.
ഹൈവേ പോലീസാണ് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുക. മരുന്നുകളുടെ പേര് വാട്ട്‌സ്ആപ്പ് വഴി പോലീസിനെ അറിയിക്കുകയും വേണം. വീടുകളില്‍ തന്നെ കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യമുള്ള പക്ഷം എത്തിച്ചു നല്‍കാനായിരിക്കും മുന്‍ഗണന.
Discussion about this post