പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനംവകുപ്പ് വിജിലന്‍സ് സി.സി.എഫ് എന്‍.ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാവിലെ അട്ടപ്പാടിയിലെത്തി ഉദ്യോഗസ്ഥര്‍ തെളിവെടുപ്പും രേഖകളുടെ പരിശോധനയും നടത്തി.
ആദിവാസികളുടെ കൈവശമുള്ള ഭൂമി പലരും തട്ടിയെടുത്തതായും വനഭൂമിയില്‍ കൈയേറ്റം നടന്നതായും പരാതിയുണ്‌ട്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിയമസഭയില്‍ പ്രശ്‌നം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് ഇന്നുരാവിലെ അട്ടപ്പാടിയില്‍ വനംവകുപ്പ് വിജിലന്‍സ് സംഘം അന്വേഷണത്തിനെത്തിയത്. വനഭൂമി കൈയേറ്റത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണേ്‌ടായെന്നും സംഘം അന്വേഷിക്കും.
Discussion about this post