തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് മുതല്‍ ഷിഫ്റ്റ് സംവിധാനം. പോലീസുകാര്‍ക്കിടയില്‍ കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ വരേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.
നിലവില്‍ 1280 പോലീസുകാരാണ് കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പോലീസുകാരുടെ ഡ്യൂട്ടിയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലും കൊറോണ വ്യാപനം രൂക്ഷമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ തടവുപുള്ളികള്‍ക്ക് പരോള്‍ നല്‍കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു.
Discussion about this post