Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജന്മസാഫല്യം നേടി ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഓര്‍മ്മയായി

by Punnyabhumi Desk
Aug 3, 2011, 02:24 pm IST
in കേരളം

കോട്ടയം: ജന്മസാഫല്യം നേടി ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (91) ഓര്‍മ്മയായി. മാസങ്ങളായി മള്ളിയൂര്‍ മനയിലും ക്ഷേത്രത്തിലുമായി ഈശ്വരസേവയുമായി വിശ്രമ ജീവിതത്തിലായിരുന്നു. പ്രായാധിക്യം മൂലമുള്ള രോഗങ്ങളും അലട്ടിയിരുന്നു. ഇന്നലെ രാവിലെ ആറേമുക്കാലോടെ മള്ളിയൂരിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മള്ളിയൂരിലെ തറവാടുവീടിന്റെ തെക്കേപ്പറമ്പില്‍, ഭാഗവതസപ്താഹം നടക്കുന്ന സദസ്സിന്റെ മുന്‍വശത്തായൊരുക്കിയ ചിതയില്‍ രാത്രി എട്ടരയോടെയാണു ഭൗതിക ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയത്. മകന്‍ പരമേശ്വരന്‍ നമ്പൂതിരി ചിതയ്ക്കു തീകൊളുത്തി. ഭാര്യ മേഴത്തൂര്‍ അരപ്പാനാട്ടു മനയില്‍ (കാട്ടില്‍ മന) പരേതയായ സുഭദ്ര അന്തര്‍ജനം. മക്കള്‍: പരമേശ്വരന്‍ നമ്പൂതിരി, ദിവാകരന്‍ നമ്പൂതിരി, ആര്യ അന്തര്‍ജനം, അംബികാദേവി. മരുമക്കള്‍: ദാമോദരന്‍ നമ്പൂതിരി (കാവുങ്കല്‍, മംഗലശ്ശേരി), മോഹനന്‍ നമ്പൂതിരി (വാഴുവേലില്‍, പന്തളം), സതീദേവി.

ഏഴു പതിറ്റാണ്ടിലേറെ ശ്രീകൃഷ്ണ കഥാഖ്യാനവുമായി രാജ്യമെങ്ങും രണ്ടായിരത്തിയഞ്ഞൂറിലധികം ഭാഗവത സപ്താഹങ്ങള്‍ നടത്തിയ മള്ളിയൂരിനു ഗുരുവായൂര്‍ ഭാഗവത വിജ്ഞാന സമിതിയാണു ‘ഭാഗവതഹംസം ബഹുമതി നല്‍കിയത്.

കോട്ടയം കുറുപ്പന്തറയ്ക്കു സമീപം മാഞ്ഞൂര്‍ പഞ്ചായത്തിലെ  മള്ളിയൂര്‍ മനയില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും മകനായി കൊല്ലവര്‍ഷം 1096 മകരമാസത്തിലെ മൂലം നക്ഷത്രത്തിലായിരുന്നു (1921 ഫെബ്രുവരി രണ്ട്) ശങ്കരന്റെ ജനനം. ദാരിദ്ര്യവും അനാരോഗ്യവും വേട്ടയാടിയ ബാല്യകൗമാരങ്ങളില്‍ ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം കിട്ടിയില്ല. പലപ്പോഴായി പല ഗുരുക്കന്മാരില്‍ നിന്നാണു കുഞ്ഞുണ്ണി എന്ന ശങ്കരന്‍ നമ്പൂതിരി സംസ്‌കൃതവും വേദശാസ്ത്രങ്ങളും അഭ്യസിച്ചത്.

അനാരോഗ്യം ചെറുപ്പത്തിലേ വേട്ടയാടാന്‍ തുടങ്ങിയതോടെ അമ്മയുടെ നിര്‍ദേശാനുസരണം ഗുരുവായൂരില്‍ ഭജനമിരിക്കാന്‍ പുറപ്പെട്ടതാണു ജീവിതത്തില്‍ വഴിത്തിരിവായത്. മഹാപണ്ഡിതനായ പടപ്പ നീലകണ്ഠന്‍ നമ്പൂതിരിയില്‍ നിന്നു ഭാഗവതം അറിയാനുള്ള അവസരമായി ഇത്. കുടുംബത്തിലെ ഇഷ്ടദേവനായ ഗണപതിക്കു മുന്നില്‍ സപ്താഹം ആരംഭിച്ച ശങ്കരന്‍ നമ്പൂതിരി വൃന്ദാവനം, ഗുരുവായൂര്‍, അമ്പലപ്പുഴ, സൂര്യകാലടി, ഒളശ്ശ, കുമാരനല്ലൂര്‍ എന്നിങ്ങനെ അസംഖ്യം വേദികളിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു.

ശ്രീകൃഷ്ണനും ഗണപതിയും സംഗമിച്ച് അപൂര്‍വമായ വൈഷ്ണവ ഗണപതി സങ്കല്‍പമാണു മള്ളിയൂര്‍ ക്ഷേത്രത്തിലേത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ  ജ്ഞാനപ്പാന പുരസ്‌കാരവും മള്ളിയൂരിനെ തേടിയെത്തി. രാമകഥാമാധുരി എന്ന ലേഖന സമാഹാരവും പുഷ്പാഞ്ജലി എന്ന കാവ്യസമാഹാരവും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും രാഷ്ട്രീയ – സാംസ്‌കാരിക – ആധ്യാത്മിക രംഗത്തെ പ്രമുഖരുമടക്കം ആയിരക്കണക്കിനു പേര്‍ മള്ളിയൂരിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies