ന്യൂഡല്‍ഹി: രാസവള സബ്സിഡി 140 ശതമാനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഒരു പാക്കറ്റ് ഡിഎപി രാസവളത്തിന് ഇനി മുതല്‍ 500 രൂപയില്‍ നിന്നും 1,200 രൂപ സബ്സിഡിയായി ലഭിക്കും. ഒരു ബാഗ് ഡിഎപിക്ക് ഇനി മുതല്‍ 2,400 രൂപയ്ക്ക് പകരം 1,200 രൂപയാകും നിരക്ക്.
ഇതേതുടര്‍ന്ന് രാസവള സബ്സിഡിക്കായി കേന്ദ്ര സര്‍ക്കാര്‍ 14,775 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരും. 95,000 കോടി രൂപയാണ് മൊത്തം ചെലവ്.
Discussion about this post