തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എസ്എല്‍സി മൂല്യ നിര്‍ണയം ജൂണ്‍ ഏഴ് മുതല്‍ 25 വരെ നടത്താനും തീരുമാനിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്‌സീനേറ്റ് ചെയ്യും. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ ഇക്കാര്യം കൂട്ടായി ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.













