തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. കുറഞ്ഞ നിരക്ക് നാലു രൂപയില്‍ നിന്നും അഞ്ച് രൂപയായാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് പഴയപടി തുടരുമെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രി വി.എസ് ശിവകുമാര്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ആറു രൂപയാക്കണമെന്നതായിരുന്നു ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിലും വര്‍ദ്ധനവ് വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post