കൊച്ചി: ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് തടഞ്ഞത്. സ്ഥലംമാറ്റ ഉത്തരവിനെ തുടര്‍ന്ന് കോടതിയുടെ നടപടികള്‍ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.
നാളിതുവരെ ഇല്ലാത്ത പരിഷ്‌കാരങ്ങളാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ ദ്വീപില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വിമര്‍ശനം.













