ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2,11,298 പേര്‍ക്കാണ്. 2,83,135 പേര്‍ രോഗമുക്തി നേടി. 3847 പേരാണ് മരിച്ചത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,73,69,093 ആയി. ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,15,235 പേരാണ്. നിലവില്‍ 24,19,907 പേരാണ് ചികിത്സയിലുള്ളത്.
Discussion about this post