തിരുവനന്തപുരം: 40 മുതല്‍ 44 വയസുവരെ പ്രായമുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ സോഷ്യല്‍ മീഡിയാ പേജ് വഴിയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അടുത്ത വര്‍ഷം ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്സിനേഷന്‍ സ്വീകരിക്കാവുന്നതാണെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുമെന്നും മന്ത്രി അറിയിക്കുന്നു.
വാക്‌സിന്‍ ലഭിക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ നടത്തുകയും അപ്പോയിന്മെന്റ് എടുക്കുകയും ചെയ്യേണ്ടതാണെന്നും വീണാ ജോര്‍ജ് പറയുന്നു.













