ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍വേ സ്‌റ്റേഷനില്‍ സി.ഐ.എസ്.എഫ്. ജവാന്‍ വനിതാ സഹപ്രവര്‍ത്തകയെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മെട്രോ റെയില്‍ സ്‌റ്റേഷനായ യമുന ബാങ്ക് മെട്രോയിലാണ് സംഭവമുണ്ടായത്. രാവിലെ ഏഴരയോടെയാണ് സംഭവം. യുവതിയെ വെടിവെച്ച് ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുതിര്‍ന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രണയാഭ്യര്‍ത്ഥനയാണ് വെടിവെക്കാന്‍ കാരണമെന്ന് സൂചനയുണ്ട്.
സ്വയം വെടിവെച്ച ജവാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിയേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് വെടിയൊച്ച കേട്ടത്. തേജ എന്നാണ് വെടിയേറ്റ് മരിച്ച വനിതാ സുരക്ഷാ ഉദ്യോഗസ്ഥയുടെ പേര്. വെടിവെച്ച ജവാന്റെ പേര് എം.പിള്ള എന്ന് മാത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ഇയാള്‍ മലയാളിയാണോ എന്ന് സംശയമുണ്ട്.
Discussion about this post