തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനം. 173 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 10,804 ആയി.
13,433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. അതില്‍ 626 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവില്‍ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 15,355 പേര്‍ രോഗമുക്തരായി. 25,57,597 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗബാധ സ്ഥിരീകരിച്ചവര്‍: ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം-2060, എറണാകുളം-1629, കൊല്ലം-1552, മലപ്പുറം-1413, പാലക്കാട്-1355, തൃശൂര്‍-1291, കോഴിക്കോട്-1006, ആലപ്പുഴ-845, കണ്ണൂര്‍-667, കോട്ടയം-662, ഇടുക്കി-584, കാസര്‍ഗോഡ്-499, പത്തനംതിട്ട-479, വയനാട്-191.













