തിരുവനന്തപുരം: പോത്തന്‍കോട് ചിന്താല ആശ്രമം മഠാധിപതി അപ്പുക്കുട്ട പരമഹംസര്‍(ആലയില്‍ സ്വാമി) ഇന്നു പുലര്‍ച്ചെ 5.30ന് സമാധിയായി. ചിന്താലയേശന്‍ എന്നറിയപ്പെട്ടിരുന്ന സ്വാമികള്‍ക്ക് 87 വയസായിരുന്നു. ആധ്യാത്മിക സാധനാനുഷ്ഠാനങ്ങളിലൂടെ സ്വാമികള്‍ സ്ഥാപിച്ച പോത്തന്‍കോട് ചിന്താലയ ആശ്രമത്തിന് ജില്ലയില്‍ കള്ളിക്കാടും നെയ്യാറ്റിന്‍കരയിലും ശാഖകളുണ്ട്. രാത്രി 10 മണിക്ക് ആശ്രമവളപ്പില്‍ സമാധിയിരുത്തല്‍ ചടങ്ങുകള്‍ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കും.
സമൂഹത്തിന് നന്മയുടെവെളിച്ചം പകര്‍ന്ന ഒരു സന്യാസി ശ്രേഷഠനെയാണ് ആലയില്‍ സ്വാമിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വരുംതലമുറയ്ക്ക് വഴികാട്ടിയായിരിക്കുമെന്നും സ്വാമി തൃപ്പാദങ്ങള്‍ പറഞ്ഞു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, സ്വാമി യോഗാനന്ദ സരസ്വതി തുടങ്ങിയവര്‍ ചിന്താലയ ആശ്രമം സന്ദര്‍ശിച്ച് പ്രണാമം അര്‍പ്പിച്ചു.
Discussion about this post