ന്യൂഡല്‍ഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് പിന്‍വലിച്ച് ട്വിറ്റര്‍. ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. അതേസമയം, ഇക്കാര്യത്തില്‍ ട്വിറ്റര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
ജമ്മു കാഷ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ തെറ്റായ ഭൂപടമാണ് ട്വിറ്റര്‍ നല്‍കിയിരുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന ഭൂപടത്തിലാണ് വിവാദ നടപടിയുണ്ടായത്. ട്വിറ്ററുമായി കേന്ദ്രസര്‍ക്കാര്‍ ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവമുണ്ടായത്.
ഇതാദ്യമായല്ല ട്വിറ്റര്‍ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്. ജമ്മു കാഷ്മീരിലെ ലേ പ്രദേശം ട്വിറ്റര്‍ നേരത്തേ അടയാളപ്പെടുത്തിയത് ചൈനയുടെ ഭാഗമായാണ്. ഇതിനെതിരേ കേന്ദ്രം കടുത്ത എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു.
Discussion about this post