ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരകുളം എസ്റ്റേറ്റിലെ ആറു വയസുള്ള കുട്ടിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അയല്‍വാസിയായ യുവാവ് പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ കെട്ടിത്തൂക്കിയതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ അയല്‍വാസി അര്‍ജുന്‍ അറസ്റ്റിലായി.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിനു പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കാണുന്നത്.
കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. പെണ്‍കുട്ടി കടുത്ത പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ഏറെ നാളായി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കുപോകുന്ന സമയം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
കൃത്യം നടന്ന ദിവസം കടുത്ത പീഡനത്തിനിരയായ പെണ്‍കുട്ടി ബോധരഹിതയായി. ഇതോടെ മരണപ്പെട്ടുവെന്ന് കരുതി കുട്ടിയെ അര്‍ജുന്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനു ശേഷം ഇവിടെനിന്നും കടന്നുകളഞ്ഞു.
Discussion about this post