ആലുവ: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. പറവൂര്‍ കവലയില്‍ നിന്ന് മൂന്ന് വാഹനങ്ങളിലും സമീപത്തെ ഒരു ഷെഡ്ഡിലും പോലീസ് നടത്തിയ പരിശോധയില്‍ 8,500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സ്പിരിറ്റ് സൂക്ഷിച്ച കാറില്‍ ഉണ്ടായിരുന്നവരില്‍ ഒരു സ്ത്രീയെ പോലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ ഷിഹാബുദീന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയത്. ഈ സ്ഥലത്ത് നിന്ന് കുറച്ചുമാറി അടഞ്ഞുകിടന്നിരുന്ന ഒരു ഷെഡില്‍ നിന്ന് നൂറ് കന്നാസ് സ്പിരിറ്റും സംഘം കണ്ടെടുത്തിട്ടുണ്ട്. 1500 ലിറ്റര്‍ സ്പിരിറ്റ് ഇവിടെ നിന്ന് കണ്ടെടുത്തതായാണ് വിവരം.
Discussion about this post