ന്യൂഡല്‍ഹി: പി എസ് ശ്രീധരന്‍പിളളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ശ്രീധരന്‍പിളളയ്ക്ക് പകരം ഡോ ഹരിബാബു കമ്പംപാട്ടി മിസോറാം ഗവര്‍ണറാകും.
കര്‍ണാടകയിലെ പുതിയ ഗവര്‍ണറായി കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ടിനെ നിയമിച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാറ്റം. കാലാവധി പൂര്‍ത്തിയാക്കിയ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയ്ക്കു പുതിയ നിയമനം ഇല്ല. മദ്ധ്യപ്രദേശില്‍ മംഗുഭായി ചഗന്‍ഭായിയെ ഗവര്‍ണറായി നിയമിച്ചു. ഗുജറാത്തില്‍നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവാണ് മംഗുഭായി.
ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്രന്‍ വിശ്വനാഥ് ആര്‍ലേക്കറെ നിയിച്ചു. സത്യേന്ദ്ര നാരായണ്‍ ആര്യയെ ത്രിപുരയിലേക്കും രമേശ് ബയസിനെ ജാര്‍ഖണ്ഡിലേക്കും മാറ്റി. ഹിമാചല്‍ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ ഹരിയാനയിലേക്ക് മാറ്റി നിയമിച്ചു.
Discussion about this post