തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നിവേദിത ആണ് മരിച്ചത്.
ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. കുഞ്ഞ് മിക്‌സ്ചര്‍ കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.













