ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് അറിയിച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രജനി മക്കള്‍ മന്‍ട്രം വീണ്ടും ആരാധക സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വഭാവം സംഘടന പൂര്‍ണമായി ഉപേക്ഷിച്ചെന്ന് രജനികാന്ത് അറിയിച്ചു.
ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്. പാര്‍ട്ടിക്കായി രൂപീകരിച്ച പോഷകസംഘടനകളും പിരിച്ചുവിട്ടു. ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയ്ക്ക് ഇനി ഒരു പ്രവര്‍ത്തനവും ആരാധകര്‍ നടത്തരുതെന്നും രജനി ആവശ്യപ്പെട്ടു.
Discussion about this post