തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടിയിട്ടുണ്ട്. ഡി വിഭാഗം ഒഴികെയുള്ള പ്രദേശങ്ങളില്‍ കടകള്‍ രാത്രി എട്ടുവരെ തുറക്കാവുന്നാതാണ്.
ഡി വിഭാഗത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴ് വരെ കടകള്‍ തുറക്കാം. അതേസമയം, ശനിയും ഞായറും നടപ്പാക്കിവരുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് പ്രവേശിക്കാം.
Discussion about this post