തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ജൂലൈ 10ന് ആരംഭിച്ച ആനി കളഭത്തിന്റെ അവസാനദിനവും ദക്ഷിണായനപുണ്യകാലത്തിന്റെ തുടക്കവുമായ ജൂലൈ 16ന് രാത്രി 8.15ന് പത്മനാഭസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും തിരുവാമ്പാടി ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങള്‍ ഗരുഢവാഹനത്തില്‍ എഴുന്നള്ളിച്ച് കര്‍ക്കിടകശ്രീബലിയും വലിയകാണിക്കയും ഉണ്ടായിരിക്കും. ഈദിവസം ഭക്തജനങ്ങള്‍ക്ക് കാണിക്ക സമര്‍പ്പിക്കാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post