പാലക്കാട്: ചന്ദ്രനഗര്‍ സഹകരണ ബാങ്കിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴ് കിലോ സ്വര്‍ണവും 20,000 രൂപയും നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്. ഇന്ന് രാവിലെ ഒന്‍പതോടെ ജീവനക്കാര്‍ ശാഖയില്‍ എത്തിയപ്പോഴാണ് കവര്‍ച്ചയുടെ വിവരം പുറംലോകമറിയുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ജീവനക്കാര്‍ ശാഖ പൂട്ടിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവൃത്തിദിനമല്ലാതിരുന്നതിനാല്‍ കവര്‍ച്ച എന്ന് നടന്നുവെന്ന് വ്യക്തമായിട്ടില്ല.
സ്‌ട്രോംഗ് റൂമിലെ ഇരുമ്പ് ഗ്രില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്ത് പ്രവേശിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post