ബംഗളൂരു: കര്‍ണാടകയുടെ 23-ാംമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലക്കൊടുത്തു. ബി.എസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
യെദ്യൂരപ്പയുടെ പിന്‍ഗാമിയായിട്ടാണ് ബസവരാജ് കര്‍ണാടകയുടെ മുഖ്യമന്ത്രിയായെത്തുന്നത്. ഇന്നലെ രാത്രി ചേര്‍ന്ന ബിജെപി നിയമസഭ കക്ഷിയോഗമാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പദം വലിയ ഉത്തരവാദിത്വമാണെന്ന് സ്ഥാസ്ഥാനമേറ്റ ശേഷം ബവസരാജ് പറഞ്ഞു.
ബംഗളൂരുവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സുപ്രധാന വിഷയങ്ങളില്‍ യെദ്യൂരപ്പയുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊറോണ, പ്രളയ സാഹചര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.
പാവങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യം. അതായിരിക്കും മന്ത്രിസഭയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എസ്.ആര്‍ ബൊമ്മെയുട മകനാണ് ബസവരാജ് ബൊമ്മെ
Discussion about this post