അഞ്ചല്‍: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടിയില്‍ വീഴ്ചയില്ലെന്ന് മന്ത്രി ആന്റണി രാജു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടപ്രകാരമാണ് കിരണ്‍ കുമാറിനെ പിരിച്ചുവിട്ടത്. നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ചയാണ് വിസ്മയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 2021 ജൂണ്‍ 21- ന് ആണ് എസ്. വി. വിസ്മയ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
Discussion about this post