ന്യൂഡല്‍ഹി: വായു മലിനീകരണം 10 മുതല്‍ 15 ശതമാനം വരെ മണ്‍സൂണ്‍ മഴ കുറയ്ക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മണ്‍സൂണിനെ വായുമലിനീകരണം സാരമായി ബാധിക്കുമെന്ന പഠനം പുറത്തു വന്നിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്നു രൂപപ്പെടുന്ന അന്തരീക്ഷത്തിലെ കൃത്രിമ ജലകണങ്ങളാണ് മണ്‍സൂണിനു ഭീഷണിയായി മാറുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വടക്കോട്ടു വീശുന്ന കാറ്റാണ് മണ്‍സൂണ്‍ സൃഷ്ടിക്കുന്നത്. മണ്‍സൂണ്‍ കാറ്റ് കടന്നുവരുന്നത് നീരാവിയും കൊണ്ടാണ്. നീരാവി കാര്‍മേഘങ്ങളായി കനത്ത മഴയ്ക്ക് ഇടയാക്കുന്നു. എന്നാല്‍, അന്തരീക്ഷ മലിനീകരണം കാറ്റിന്റെ ഈ യാത്രയെ ശക്തി കുറയ്ക്കും.
ഐഐടി ഡെല്‍ഹിയിലെ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് സയന്‍സിലെ ഡോ. ദിലീപ് ഗാംഗുലി പറയുന്നത് അന്തരീക്ഷ മലിനീകരണം വരും വര്‍ഷങ്ങളില്‍ രാജ്യത്താകെ തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടാക്കുമെന്നാണ്. ചില പ്രദേശങ്ങളില്‍ മഴക്കുറവ് 50 ശതമാനം വരെയാകാമെന്നും പഠനം പറയുന്നു.
ഐഐടി കാണ്‍പൂരിലെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം തലവന്‍ എസ്.എന്‍.ത്രിപാദി പറയുന്നത് കൂടുതല്‍ മലിനീകരണമുള്ള പ്രദേശങ്ങളില്‍ ഈ പ്രതിഭാസം കൂടുതല്‍ രൂക്ഷമായി കാണപ്പെടുമെന്നാണ്. കരയിലെയും കടലിലെയും താപവ്യതിയാനം മൂലമാണ് മണ്‍സൂണ്‍ കാറ്റ് സൃഷ്ടിക്കപ്പെടുന്നത്. അന്തരീക്ഷ മലിനീകരണം ഇതിനെ ബാധിക്കും. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തരീക്ഷ മലിനീകരണം മണ്‍സൂണിനെ ബാധിക്കുന്നതു സംബന്ധിച്ചു യൂറോപ്യന്‍ സാഹചര്യങ്ങള്‍ വിലയിരുത്തി നേരത്തെ യുഎന്നിന്റെ ഇന്റര്‍ ഗവര്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പഠനങ്ങള്‍ നടത്തിയിരുന്നു.
Discussion about this post