ന്യൂഡല്‍ഹി: രാജ്യത്ത് 30,941 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ചയെക്കാള്‍ 27.9 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന രോഗികളുടെ എണ്ണം. 3.70 ലക്ഷം ആളുകള്‍ നിലവില്‍ രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിലുണ്ട്.
24 മണിക്കൂറിനിടെ 350 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 36,275 പേര്‍ കോവിഡില്‍ നിന്നും മുക്തരായി. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. 19,622 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ രോഗം കണ്ടെത്തിയത്.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് മഹാരാഷ്ട്രയാണ്. തിങ്കളാഴ്ച 3,741 പേര്‍ക്കാണ് ഇവിടെ രോഗം പിടിപെട്ടത്.
Discussion about this post