കോഴിക്കോട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. വീടിന് സമീപം പറമ്പില്‍ വച്ച് ശനിയാഴ്ചയായിരുന്നു കോഴിക്കോട് തൂണേരി സ്വദേശി ദാമോദരന്(60) കടന്നല്‍ കുത്തേറ്റത്. പറമ്പില്‍ നിന്നിരുന്ന പശുവിനെ കടന്നല്‍ കൂട്ടം ആക്രമിക്കുന്നത് കണ്ട ദാമോദരന്‍ ഓടിയെത്തുകയായിരുന്നു. പശുവിനെ രക്ഷിക്കുന്നതിനിടെ കടന്നല്‍ കൂട്ടം ദാമോദരനെയും ആക്രമിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും വീട്ടിലേക്ക് മടങ്ങിവരികയും ചെയ്തു.
ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ദാമോദരന്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദാമോദരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി. എങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണപ്പെട്ടു.
Discussion about this post