വര്‍ക്കല : എസ്.എന്‍.ഡി.പി.യോഗം ശിവഗിരി യൂണിയനുകീഴിലുള്ള മഹാസമാധി ദിനാചരണ ചടങ്ങുകള്‍ നടക്കും. കൂടാതെ ഗുരുദേവ മന്ദിരങ്ങള്‍, ശാഖാ മന്ദിരങ്ങള്‍, എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും ശ്രീനാരായണ ഗുരുദേവ സമാധി ലളിതമായ ചടങ്ങുകളോടെ ആചരിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് കല്ലമ്പലം നകുലന്‍, സെക്രട്ടറി എസ്. ആര്‍. എം, കോ ഓര്‍ഡിനേറ്റര്‍ ജി. ശിവകുമാര്‍,രാജീവ്.എം,എന്നിവര്‍ അറിയിച്ചു. യൂണിയന്‍ ഭാരവാഹികള്‍ക്ക് പുറമേ യൂത്ത് മൂവ്‌മെന്റ് കണ്‍വീനര്‍ രജനു പനയറ, ചെയര്‍മാന്‍ അനൂപ് വെന്നിക്കോട്,വനിതാ സംഘം ആക്ടിംഗ് പ്രസിഡന്റ് കവിത ശ്രീകുമാര്‍, സെക്രട്ടറി സീമ എന്നിവര്‍ പങ്കെടുക്കും.
Discussion about this post