തിരുവനന്തപുരം: നാല്‍പത്തിയഞ്ചാം വയലാര്‍ രാമവര്‍മ പുരസ്‌കാരം ബെന്യാമിന്. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് അവാര്‍ഡ്.ആത്മാംശം നിറഞ്ഞ നോവലിനാണ് അംഗീകാരമെന്ന് ബെന്യാമിന്‍ പ്രതികരിച്ചു.
ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവുമാണ് പുരസ്‌കാരം. അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, കെ ആര്‍ മീര, ഡോ. സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്.
പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് സമ്മാനിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍.
Discussion about this post