തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക യാത്രാ സംവിധാനം പോലീസ് ഒരുക്കി നല്‍കി.
കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ടിഡി എഫ് (ഐഎന്‍ടിയുസി) ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും, ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്.
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിനു ജീവ നക്കാരുടെ സംഘടനകള്‍ തീരുമാനിച്ചത്. ഒന്‍പത് വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. സമരത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്ര്യാപിച്ചിരുന്നു.
Discussion about this post