തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കിലെടുത്താണ് തിങ്കളാഴ്ച മുതല്‍ ക്ലാസ് ആരംഭിക്കുന്നത്. നേരത്തെ, ക്ലാസ് 15ന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം, ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15നെ ആരംഭിക്കു.
മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേ 12ന് നടക്കുകയാണ്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വെ. ക്ലാസ് തുടങ്ങാന്‍ വൈകിയാല്‍ സര്‍വേയില്‍ നിന്നും കേരളം തള്ളപ്പെടും എന്നകാരണത്താലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്.
Discussion about this post