തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ നവംബര്‍ പതിനെട്ടിനകം തീരുമാനം ഉണ്ടാകും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഈ വിഷയത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.
വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും, ഡീസല്‍ സബ്സിഡി നല്‍കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ ഇന്നുമുതല്‍ സമരം പ്രഖ്യാപിച്ചിരുന്നു. ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് വര്‍ദ്ധന അടക്കമുള്ള കാര്യങ്ങളില്‍ ഗതാഗത മന്ത്രി ആന്റണി രാജു അനുകൂല നിലപാടെടുത്തതോടെയാണ് അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചത്.
പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസയില്‍ നിന്നും ഒരു രൂപ ആക്കി വര്‍ദ്ധിപ്പിക്കുക, കൊവിഡ് കാലം അവസാനിക്കുന്നതു വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയൊക്കെയായിരുന്നു ബസുടമകളുടെ ആവശ്യം.
Discussion about this post