വാരാണസി: വാരാണസിയില്‍ നിന്നും 100ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടത്തിക്കൊണ്ടുപോയ അന്നാപൂര്‍ണ്ണാ ദേവിയുടെ വിഗ്രഹം ഇന്ത്യയിലെത്തിച്ചു. ഇത് ഇന്ന് തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തിരികെ കൈമാറും. 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ വിഗ്രഹം പൂര്‍ണ്ണമായും കല്ലില്‍ കൊത്തിയെടുത്തതാണ്. ഇന്ന് പുലര്‍ച്ചെയാണ് കാനഡയില്‍ നിന്നും വിഗ്രഹം തിരികെ ഇന്ത്യയിലെത്തിച്ചത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള സംഘം വിഗ്രഹത്തില്‍ പൂജകള്‍ അര്‍പ്പിച്ചു. കനൗജില്‍ നാളെയും നവംബര്‍ 14ന് അയോദ്ധ്യയിലും വിഗ്രഹം എത്തിക്കും. ഇതിന് ശേഷം 15നാകും വിഗ്രഹം വാരാണസിയില്‍ എത്തിക്കുന്നത്. പ്രത്യേക പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ വിഗ്രഹം പുനസ്ഥാപിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
17 സെന്റിമീറ്റര്‍ ഉയരവും 9 സെന്റിമീറ്റര്‍ വീതിയും 4 സെന്റിമീറ്റര്‍ വണ്ണവുമാണ് വിഗ്രഹത്തിനുള്ളത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം ഇത്തരത്തില്‍ രാജ്യത്ത് നിന്ന് കടത്തിയ നിരവധി വസ്തുക്കള്‍ തിരികെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. 2014ന് ശേഷം 42 അപൂര്‍വ്വ പുരാതന വസ്തുക്കളാണ് തിരികെ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. അതേസമയം 1976നും 2013നും ഇടയില്‍ വെറും 13 അമൂല്യ വസ്തുക്കള്‍ മാത്രമാണ് തിരികെ ഇന്ത്യയില്‍ കൊണ്ടുവരാനായിട്ടുള്ളത്. ഇനിയും 157ഓളം അമൂല്യ വസ്തുക്കളും ചിത്രങ്ങളും തിരികെ ഇന്ത്യയില്‍ എത്തിക്കാനുണ്ടെന്നാണ് കണക്ക്. ഇതുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിങ്കപ്പൂര്‍, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്റ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യയില്‍ നിന്നുള്ള അമൂല്യ വിഗ്രഹങ്ങളുണ്ട്. അമേരിക്കയില്‍ നിന്ന് 100ഓളം വിഗ്രഹങ്ങള്‍ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.
Discussion about this post