ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങളാണ് പിന്‍വലിക്കുന്നത്. ഇതിനായി പാര്‍ലമെന്റില്‍ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാപകമായി ഈ നിയമങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ ചിലര്‍ക്ക് ഈ നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ആത്മാര്‍ഥമായാണ് സര്‍ക്കാര്‍ ഈ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രാധാന്യം നല്‍കുന്നത്. കര്‍ഷകരുടെ സ്ഥിതി ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ഇപ്പോള്‍ മികച്ച താങ്ങുവില കിട്ടുന്നുണ്ട്. ബജറ്റ് വിഹിതം അഞ്ചിരട്ടി കൂടിയും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നിന്നുവെന്നും മോദി അവകാശപ്പെട്ടു.
നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാന്‍ വേണ്ടിയത്. കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി കര്‍ഷകരോട് അഭ്യര്‍ഥിച്ചു.
2020 സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക ഭേദഗതി ബില്‍ പാസാക്കിയത്. ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
Discussion about this post