അമരാവതി: ആന്ധ്രാപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേരെ കാണാതായി. സംസ്ഥാനത്തെ കടപ്പ ജില്ലയിലെ മാത്രം കണക്കാണിത്. ഇവിടെ മൂന്ന് പേര്‍ മഴക്കെടുതിയില്‍ മരിച്ചതായും വിവരമുണ്ട്. ചെയ്യേറു നദി കരകവിഞ്ഞൊഴുകിയതിന് പിന്നാലെയാണ് ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായത്.
തിരുപ്പതി ക്ഷേത്രപരിസരവും വെള്ളത്തിനടിയിലാണ്. നൂറുകണക്കിന് തീര്‍ത്ഥാടകരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. തിരുപ്പതിക്ക് സമീപം വസുന്ദര നഗറില്‍ ഇരുനില കെട്ടിടം പൂര്‍ണമായും തകര്‍ന്ന് വെള്ളത്തില്‍ ലയിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുകയാണ് ജനങ്ങള്‍. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. വിവിധ ജില്ലകളിലെ കലക്ടര്‍മാരുമായി മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി വീഡിയോ കോണ്‍ഫറന്‍സ് നടത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
Discussion about this post