തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു. കേരള നിയമസഭയിലെ 140 അംഗങ്ങളില്‍ 137 പേര്‍ വോട്ട് ചെയ്തു. ജോസ് കെ. മാണിക്ക് 96 ഉം എതിര്‍ സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
Discussion about this post