Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രാമായണത്തിലൂടെ…

by Punnyabhumi Desk
Aug 8, 2011, 06:25 pm IST
in സനാതനം
ജയ് സീതാരാം

ജയ് സീതാരാം

സ്വാമി സത്യാനന്ദ സരസ്വതി

ജയ് സീതാരാം

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍
ഭരതന്‍ ഉന്നയിച്ച ന്യായങ്ങളെല്ലാം രാജ്യഭാരം ഏല്‍ക്കുന്നതിന് പോരുന്നവയായിരുന്നു. എന്നാല്‍ സത്യപരിപാലനത്തിന് അവ മതിയാകുമായിരുന്നില്ല. താതനിയോഗം അനുഷ്ഠിക്കാതിരിക്കുന്നത് മരണാനന്തരസുകൃതം പോലും നശിപ്പിക്കുമെന്ന് രാമന്‍ ഉപദേശിച്ചു. ഭരതനും രാമനും അച്ഛന്റെ വാക്കുകള്‍ അനുസരിക്കേണ്ടതുണ്ട്. അതുകൊണ്ട് ഭരതന്‍ തന്നെ രാജ്യം ഭരിയ്ക്കണമെന്നാണ് രാമന്‍ നല്‍കിയ നിര്‍ദ്ദേശം. സംഭവിച്ചുപോയ അനീതിയില്‍ കലുഷിതഹൃദയനായ ഭരതന്‍ ദശരഥനെ സ്ത്രീജിതന്‍, ഭ്രാന്തന്‍, ഉന്മത്തന്‍, വയോധികന്‍ എന്നിങ്ങനെ അധിക്ഷേപിച്ചു. ഭൂമി ഭര്‍ത്താവായ താതന്‍  ”കാമിയുമല്ല മൂഢാത്മാവുമല്ല കേള്‍” എന്ന് ഭരതനെ സാന്ത്വനിപ്പിക്കുന്ന രാമന്റെ വാക്കുകള്‍ അച്ഛനുണ്ടായിരുന്നു അസത്യഭയത്തെ വിശദീകരിച്ചുകൊടുത്തു. ‘
”സാധുജനങ്ങള്‍ നരകത്തിലുമതി-
ഭീതിപൂണ്ടീടുമസത്യത്തില്‍ മാനസേ”
മാത്രവുമല്ല അച്ഛന്റെ നിയോഗത്തിനു വ്യത്യസ്തമായനുഷ്ഠിച്ചാല്‍ സത്യവിരോധം വരുമെന്ന് രാമന്‍ ഓര്‍മ്മിപ്പിക്കുന്നു. സത്യത്തിലും ധര്‍മ്മത്തിലും അടിയുറച്ച രാമന്റെ വിശ്വാസം ഭരതനിലുള്ള വര്‍ദ്ധിച്ച വാത്സല്യംകൊണ്ടോ, അത്രയും ദൂരം നടന്നെത്തിയ രാജമാതാക്കളുടെ സങ്കടം കൊണ്ടോ, നിഷ്‌കളങ്കരായ പരിവാരങ്ങളുടെ പരിദേവനം കൊണ്ടോ വ്യതിചലിയ്ക്കുന്നില്ല. സത്യത്തിലുള്ള രാമന്റെ അചഞ്ചലമായ നിഷ്ഠ പ്രത്യക്ഷത്തില്‍ ദൃശ്യമായ സങ്കടത്തിനു പരിഹാരമല്ല. എന്നാല്‍ ഭരതനെ അനുഗമിച്ചവരും രാമനെ ചിന്തിയ്ക്കുന്നവരുമെല്ലാം ആ നിഷ്ഠയുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ ബാദ്ധ്യസ്ഥരായിത്തീര്‍ന്നു. അന്യചിന്തകള്‍ക്കൊന്നിനും സ്വാധീനിക്കാനാകാത്ത രാമന്റെ രൂഢമായ ചിന്ത മനുഷ്യഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങി. താല്‍ക്കാലികമായ വികാരങ്ങളും ചിന്താശൂന്യതയും കൊണ്ട് ഒരു രാജ്യത്തിനും രാജ്യവാസികള്‍ക്കും  ഉണ്ടായ തീരാദുഃഖം ലോകത്തിനു പാഠമായിത്തീര്‍ന്നു. അനന്തരഫലം എന്തെന്ന് ആലോചിക്കാതെ അസ്വാസ്ഥ്യത്തിനു വഴിതെളിയ്ക്കുന്ന വികാരവും സ്വാര്‍ത്ഥതയും രാമന്റെ  ഉഗ്രമായ നിഷ്ഠയില്‍ ഉരുകി ഒഴുകുകയാണ്. അയോദ്ധ്യാവാസികളുടെ പ്രതീക്ഷകള്‍ വീണ്ടും തളര്‍ന്നു. രാമന്റെ ചിന്തയ്ക്ക് തളര്‍ച്ചയോ വളര്‍ച്ചയോ ഇല്ല. അവസരത്തിലും അനവസരത്തിലും വികാരം കൊള്ളുന്ന ലോകത്തിനുണ്ടാകുന്ന വിരുദ്ധചിന്തകള്‍ വിദൂരമായ ഫലം ഉളവാക്കും എന്നുള്ള ആശയം രാമന്റെ ദൃഢനിശ്ചയത്തില്‍നിന്നു ലഭിക്കുന്നു.
ഭരതന്‍ രാമാഗമനകാര്യത്തില്‍ നിര്‍ബന്ധബുദ്ധിയായിത്തീര്‍ന്നു. ദര്‍ഭവിരിച്ച് കിഴക്കു തിരിഞ്ഞു നില്‍ക്കുന്ന സഹോദരനെ കണ്ട രാമന്‍ ഭരതന്റെ സങ്കല്പദാര്‍ഢ്യം മനസ്സിലാക്കി. ഇനി മറ്റുന്യായങ്ങളൊന്നും ഭരതന്റെ മേല്‍ ഫലിക്കയില്ലെന്നു ബോദ്ധ്യം വന്നു. കുലഗുരുവായ വസിഷ്ഠനെ അഭയം പ്രാപിക്കാന്‍ തന്നെ തീരുമാനിച്ചു. രാമസീതാരഹസ്യം ഭരതനെ അറിയിക്കുകയും തദ്വാരാകര്‍ത്തവ്യനിരതനാകുകയുമല്ലാതെ മറ്റു പോംവഴിയില്ല. ഇംഗീതജ്ഞനായ ഗുരുവിനെ കടക്കണ്ണുകള്‍കൊണ്ട് രാമന്‍ ആത്മഗതമറിയിച്ചു. മഹാമുനിയുടെ വാക്കുകളിലൂടെ രാമസീതാരഹസ്യം ഭരതന്‍ ഗ്രഹിച്ചു. മന്ഥരാവാക്യവും കൈകേയീചിത്തനിര്‍ബന്ധവും ദേവകൃതമെന്നറിക നീ, എന്നിങ്ങനെ രാമാവതാരരഹസ്യം ഭരതനു മനസ്സിലായിയെങ്കിലും രാമനര്‍ഹതപ്പെട്ട സാമ്രാജ്യം ഭരതന് ഏറ്റെടുക്കാവുന്നതല്ല. അവസാനമായി ഭരതന്‍ അഭയം തേടുന്നത് രാമപാദുകങ്ങളിലാണ്. ഭരതനെ യാത്രയാക്കുന്നതിനു മറ്റുപോംവഴികളില്ലാതെ രാമന്‍ തന്റെ മെതിയടികള്‍ ഭക്തശിരോമണിയായ ഭരതനു നല്‍കി. പതിനാലുവത്സരം തികയുന്ന ദിവസംതന്നെ അയോദ്ധ്യയിലെത്തിക്കൊള്ളാമെന്ന് രാമന്‍ ഭരതനോട് വാഗ്ദാനം ചെയ്തു. എത്താതിരുന്നാല്‍ അടുത്ത ദിവസം ഭരതന്‍ അഗ്നിപ്രവേശം ചെയ്യുമെന്നുള്ള സത്യവും രാമനു ലഭിച്ചിരുന്നു. രാമനെ പ്രദക്ഷിണം ചെയ്ത് ധന്യധന്യനായ ഭരതന്‍ പാദുകവുമേന്തി മാതൃജനങ്ങളോടൊത്ത് ആചാര്യസമേതനായി മഹാസേനയോടും മന്ത്രിപ്രവരരോടും കൂടി അയോദ്ധ്യയിലേക്ക് തിരിച്ചു.
ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ മിത്രവര്‍ഗ്ഗങ്ങളെ ഭയന്ന് ചിത്രകൂടാചലം വിട്ട് ദണ്ഡകാരണ്യത്തിലേക്ക് തിരിച്ചു. അത്രിയുടെ ആശ്രമത്തിലെത്തി മഹാമുനിയെ നമസ്‌ക്കരിച്ചു സീതാരാമന്മാരെ യഥാര്‍ത്ഥത്തിലറിഞ്ഞ മഹാമുനി അവരെ വിധിയാംവണ്ണം പൂജിച്ച് സല്‍ക്കരിച്ചു. മഹാതപസ്വിനിയായ അനസൂയയില്‍നിന്ന് അനുഗ്രഹവും വാങ്ങി. സീതാദേവി രാമചന്ദ്രന്റെ സവിധത്തിലെത്തി. അത്രിമഹാമുനി രാമാദികളെ യഥായോഗ്യം ഭുജിപ്പിച്ച് അന്ന് അവിടെ താമസിപ്പിച്ചു. രാമാവതാരരഹസ്യം മനസ്സിലാക്കിയ മഹാമുനി രാമനെ നാരായണനെന്നറിഞ്ഞു; സീതാദേവിയെ നാരായണന്റെ മഹാമായയെന്നും മനസ്സിലാക്കി.
(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies