ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്‌ക്കാരമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് അസം എഴുത്തുകാരനായ നീല്‍മണി ഫൂക്കനും ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് കൊങ്കിണി സാഹിത്യകാരനായ ദമോദര്‍ മോസോയുമാണ് അര്‍ഹരായത്.
അസം സാഹിത്യത്തിലെ സിംബോളിക് കവിയായി അറിയപ്പെടുന്നയാളാണ് നീല്‍മണി ഫൂക്കന്‍.സാഹിത്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും നല്‍കിയ സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യം അദ്ദേഹത്തിനെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ദാമോദര്‍ മോസോ.
രാജ്യത്തെ ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠ പുരസ്‌കാരം.ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നാണ് ജ്ഞാന പീഠത്തിന്റെ മുഴുവന്‍ പേര്.സരസ്വതി ദേവിയുടെ വെങ്കല ശില്‍പം,പ്രശസ്തിപത്രം, പതിനൊന്നു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യന്‍ ഭാഷകളില്‍ എഴുതുന്ന ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് മാത്രമാണ് ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് അര്‍ഹതയുള്ളത്.
Discussion about this post