ഇടുക്കി: സംസ്ഥാനത്ത് തട്ടേശഭരണ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഗോത്ര മേഖലയില്‍ ബിജെപി കരുത്തുതെളിയിച്ചു. ഇടമലക്കുടിയില്‍ നടന്ന ഉപ തിരഞ്ഞെടുപ്പ് വടക്കേ ഇടലിപ്പാറക്കുടി വാര്‍ഡ് സി പി എമ്മിന്റെ കയ്യില്‍ നിന്നും ബി ജെ പി പിടിച്ചെടുത്തു .ഇതോടെ പഞ്ചായത്തില്‍ ബി ജെ പി ക്ക് അഞ്ച് സീറ്റുകള്‍ ആയി സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി.ബി ജെ പി സ്ഥാനാര്‍ഥി ചിന്താമണിയാണ് സി പി എമ്മിന്റെ സിറ്റിംഗ് സീറ്റില്‍ ഒരു വോട്ടിന്റെ അട്ടിമറി വിജയം നേടിയത്.
കൊടും വനത്തിന് നടുവിലുള്ള മുപ്പതോളം കുടികളിലായി മുതുവാന്‍ സമുദായത്തില്‍പെട്ട ഗോത്ര വര്‍ഗക്കാരാണ് താമസിക്കുന്നത്. വനവിഭവങ്ങളും കൃഷിയും ആണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം.
Discussion about this post