ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബിപിന്‍ റാവത്തിന്റെ ആകസ്മികമായ വിയോഗത്തില്‍ താന്‍ ഞെട്ടലും വേദനയും അനുഭവിക്കുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
രാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബനെ അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഓരോരുത്തര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടത്. ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്.
Discussion about this post