തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ന്യൂനമര്‍ദ ഭീഷണിയില്ലെന്നും എന്നാല്‍ അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി ഭാഗത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. വരും മണിക്കൂറില്‍ കിഴക്കു – വടക്കു കിഴക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യത.
ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ ഭൂമധ്യരേഖക്കും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ അടുത്ത 24 മണിക്കൂറില്‍ ന്യുന മര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.













