കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി നടപടി. കോടതി ചിലവായി 25,000 രൂപ നല്‍കാനും ഹൈക്കോടതി വിധിച്ചു.
നഷ്ടപരിഹാരം നല്‍കുന്നതിന് പുറമേ പോലീസുകാരിക്കെതിരേ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. പൊതുജനങ്ങളോട് പെരുമാറാന്‍ പോലീസുകാരിക്ക് പരിശീലനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൗലികാവകാശം ഹനിക്കപ്പെട്ടിരുന്നില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. പോലീസുകാരി മോശമായി സംസാരിച്ചില്ലെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ നാല് സാക്ഷിമൊഴികളും ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
Discussion about this post