തിരുവനന്തപുരം: ജില്ലയുടെ മലയോരമേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി പതിനൊന്നിനും 12 നും ഇടയ്ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. പൂഴനാടിനും വെള്ളറടയ്ക്കും ഇടയ്ക്ക് ഏതാണ്ട് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ചലനമുണ്ടായത്.
നെയ്യാര്‍ഡാം നിരപ്പുകാല, പന്ത എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വാഴിച്ചല്‍, പേരെക്കോണം , മണ്ഡപത്തിന്‍കടവ് എന്നിവിടങ്ങളിലും ചലനമുണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുകയും വീടുകളില്‍ ടിവി സ്റ്റാന്‍ഡുകള്‍ കുലുങ്ങുകയും പാത്രങ്ങള്‍ തറയില്‍ വീഴുകയും ചെയ്തു.
ഭൂചലനത്തെ കുറിച്ച് അന്വേഷിക്കാന്‍ ജലസേചനവകുപ്പ് നീക്കം തുടങ്ങി. ഡാമില്‍ വിവിധയിടങ്ങളില്‍ ആക്സിലറോമീറേറ്റര്‍ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നേരിയ ചലനങ്ങള്‍ അറിയാന്‍ കഴിയും. ഈ ഉപകരണങ്ങളുടെ റീഡിംഗ് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.
Discussion about this post